ബെംഗലുരു: ഐഎസ്എല്ലില്‍ ഇന്ന് നവാഗതരുടെ പോരാട്ടം. ബെംഗളൂരു എഫ്‌സി രാത്രി എട്ടിന് ജംഷെഡ്പൂര്‍ എഫ്‌സിയെ നേരിടും. ബെംഗളൂരു എഫ്‌സി ഹോം ഗ്രൗണ്ടായ കന്ദിരവ സ്റ്റേഡിയത്തിലാണ് മത്സരം. ആറ് കളിയില്‍ നാല് ജയവുമായി ലീഗില്‍ രണ്ടാം സ്ഥാനക്കാരാണ് ബിഎഫ്‌സി. അഞ്ച് കളിയില്‍ മൂന്ന് ജയവുമായി ജംഷെഡ്പൂര്‍ എഫ്‌സി ആറാം സ്ഥാനത്താണ്.
ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ നോര്‍ത്ത്-ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി മുംബൈ സിറ്റി എഫ്‌സി വിജയിച്ചിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. 34, 68 മിനുട്ടുകളില്‍ ഇന്ത്യന്‍ താരം ബല്‍വന്ദ് സിങ് നേടിയ ഇരട്ടഗോളുകളാണ് മുംബൈയ്‌ക്ക് ആവേശകരമായ ജയം സമ്മാനിച്ചത്.
