ദില്ലി: ഡേവിഡ് ജെയിംസ് പരിശീലകനായി സ്ഥാനമേറ്റതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. കേരള ബ്ലാസ്റ്റേഴ്സിന്‍റെ സഹപരിശീലകനായി മുന്‍ പോര്‍ട്‌സ്മൂത്ത് താരം ഹെര്‍മന്‍ ഹ്രദാര്‍സണെ നിയമിച്ചു‍. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരിശീലകന്‍ ഡേവിഡ് ജെയിംസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

പോര്‍ട്സ്മൂത്തില്‍ ഡേവിഡ് ജെയിംസിന്‍റെ സഹതാരമായിരുന്നു ഐസ്‌ലന്‍റ് ദേശീയതാരമായ ഹ്രദാര്‍സണ്‍. 2008ല്‍ എഫ്എ കപ്പ് കിരീടം നേടിയ പോര്‍ട്സ്‌മൂത്ത് ടീമില്‍ അംഗമായിരുന്നു ഇരുവരും. ദിവസങ്ങള്‍ക്കകം ഹെര്‍മന്‍ ടീമിനൊപ്പം ചേരുമെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വ്യക്തമാക്കി. മഞ്ഞപ്പടയുടെ പരിശീലക സ്റ്റാഫുകളില്‍ രണ്ട് പേര്‍ നേരത്തെ രാജിവെച്ചിരുന്നു. 

പോര്‍ട്‌സ്മൂത്തിന്‍റെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായാണ് ഹെര്‍മന്‍ ഹ്രെദാര്‍സണ്‍ അറിയപ്പെടുന്നത്. പ്രീമിയര്‍ ലീഗ് ക്ലബുകളായ ക്രിസ്റ്റല്‍ പാലസ്, വിബിള്‍ഡണ്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.