ജംഷെഡ്പൂർ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സി പരിശീലകന്‍ ജോൺ ഗ്രിഗറിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്കും നാല് ലക്ഷം രൂപ പിഴയും. ജംഷെഡ്പൂർ എഫ് സിക്കെതിരായ മത്സരത്തിന് ശേഷം റഫറിയെ വിമർശിച്ചതിനാണ് നടപടി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതിയുടേതാണ് തീരുമാനം.
നേരത്തെ പുനെ സിറ്റി എഫ്സി പരിശീലകന്‍ റാങ്കോ പൊപോവിച്ചിനെ റഫറിയോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാലു മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. മോശം പെരുമാറ്റത്തിന് ഡൽഹി ഡൈനമോസിന്‍റെ ക്ലോഡിയോ മത്യാസിന് നാല് കളിയിലും മുംബൈ സിറ്റിയുടെ സെഹ്‍നാജ് സിംഗിന് രണ്ട് കളിയിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
