ദില്ലി: ഡല്‍ഹി ഡൈനമോസിനെതിരായ വിജയത്തില്‍ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം സി.കെ വിനീത്. കോച്ച് ഡേവിസ് ജെയിംസ് നല്‍കുന്ന പിന്തുണ ഗുണം ചെയ്തെന്നും വിനീത് മത്സരശേഷം പറഞ്ഞു. ഹാട്രിക് നേടിയ ഇയാന്‍ ഹ്യൂമിനെ അഭിനന്ദിച്ച് ചിത്രം വിനീത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതേസമയം പരിക്കിന്‍റെ പിടിയിലായിരുന്ന സി.കെ വിനീതിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കളിക്കാനായില്ല. 

ഡല്‍ഹി ഡൈനമോസിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ജയത്തോടെ വിജയത്തോടെ ഒമ്പത് കളിയില്‍ രണ്ട് വിജയവും അഞ്ച് സമനിലയുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. പരിക്ക് മാറിയ സി.കെ വിനീത് അടുത്ത കളിയില്‍ ബൂട്ടണിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.