കൊച്ചി: ഐഎസ്എല്‍ അഞ്ചാം ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം സി.കെ വിനീതിന്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ പറക്കും ഗോളാണ് വിനീതിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മലയാളിതാരം റിനോ ആന്‍റോയുടെ ക്രോസില്‍ നിന്നായിരുന്നു വിനീതിന്‍റെ ലോകോത്തര ഗോള്‍. 

ആരാധകര്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോള്‍ തിരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പില്‍ വിനീതിന് 58.3 ശതമാവും വോട്ടുകിട്ടി. നാലാം ആഴ്ചയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മാര്‍ക് സിഫ്നിയോസാണ് മികച്ച ഗോളിനുള്ള വോട്ടെടുപ്പില്‍ മുന്നിലെത്തിയത്. വെള്ളിയാഴ്ച്ച ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

Scroll to load tweet…