ദില്ലി: വലിയ പ്രതീക്ഷകളുമായെത്തിയ റെനെ മ്യൂലസ്റ്റീന്‍ രാജിവെച്ചതോടെ പ്രതിരോധത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. റെനി മ്യൂലസ്റ്റീന് പിന്നാലെ സഹപരിശീലകരില്‍ രണ്ട് പേരും പിന്‍വാങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ക്യാമ്പ് തകര്‍ന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം മുന്‍ പരിശീലകന്‍ കൂടിയായ മാഞ്ചസ്റ്റര്‍ ഇതിഹാസം ഡേവിഡ് ജെയിംസിനെയിറക്കി മാനേജ്മെന്‍റ് ഞെട്ടിച്ചു.
പരിശീലക സ്ഥാനമേറ്റ് ആദ്യ മത്സരത്തില്‍ പുനെ സിറ്റി എഫ്‌സിക്കെതിരെ സമനില നേടി ജെയിംസിന്‍റെ കൂട്ടികള്‍ ഞെട്ടിച്ചു. ഇപ്പോള്‍ ഡേവിഡ് ജെയിംസിനെ കുറിച്ച് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ടീമിലെ പ്രതിരോധക്കോട്ടയായ വെസ്ബ്രൗണ്‍. റെനെ മ്യൂലന്‍സ്റ്റീന്‍ രാജിയോടെ തകര്‍ന്ന് ടീമിനെ രക്ഷിച്ചത് ഡേവിഡ് ജെയിംസാണെന്ന് ബ്രൗണ്‍ പറയുന്നു.
ചുരുങ്ങിയ സമയം കൊണ്ട് ടീമിനെ പാകപ്പെടുത്താന്‍ പുതിയ പരിശീലകനായി. ടീമിനോട് ആത്മാര്‍ത്ഥത കാണിക്കുന്ന ഡേവിഡ് ജെയിംസ് എത്തിയതോടെ ബ്ലാസ്റ്റേഴ്സ് ഉയര്‍ത്തെണീറ്റതായും ടീമിന്‍റെ പ്രകടനം മെച്ചപ്പെടുമെന്നും ബ്രൗണ്‍ പറഞ്ഞു. ടീമംഗങ്ങള്‍ക്കായി ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയ കാര്യം വെസ് ബ്രൗണ്‍ സ്ഥിരീകരിച്ചു.
