സന്ദേശ് ജിംഗാനും ലാല്‍റുവാത്താരയും ആരാധക ടീമില്‍
ബെംഗളൂരു: ഐഎസ്എല് നാലാം സീസണിന് അവസാന വിസില് മുഴങ്ങി. ആരാധകരുടെ പ്രിയ ടീമിനെ പ്രഖ്യാപിച്ചപ്പോള് സീസണിലെ സൂപ്പര് താരങ്ങളെല്ലാം ഇടംനേടി എന്നതാണ് ശ്രദ്ധേയം. ഇന്ത്യന് സൂപ്പര് ലീഗിനെ ആവേശമാക്കിയ താരങ്ങളെയെല്ലാം ആരാധകര് നെഞ്ചോട് ചേര്ത്തു. ഫൈനലിലെത്താതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സും ആരാധക ടീം പ്രഖ്യാപിച്ചപ്പോള് തിളങ്ങി.
പ്ലേ ഓഫിലെത്തിയില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങള് ടീമിലിടം നേടിയിട്ടുണ്ട്. മഞ്ഞപ്പടയുടെ പ്രതിരോധ കോട്ടകളായിരുന്ന സന്ദേശ് ജിംഗാനും ലാല്റുവാത്താരയുമാണ് ഇലവനില് പേരെഴുതിച്ചേര്ത്തവര്. വലതുബാക്കായാണ് കേരള ബ്ലാസ്റ്റേഴ്സ് നായകനായ ജിംഗാന്റെ ടീം പ്രവേശം. അതേസമയം ഇടത് കോട്ടയിലാണ് റുവാത്താര ആരാധക ടീമിന്റെ മതില്കെട്ടുന്നത്.
ഗോള്കീപ്പര്
ഗുര്പീത് സിംഗ് സന്ദു
പ്രതിരോധം
സന്ദേശ് ജിംഗാന്, ലാല്റുവാത്താര, തിരി
മധ്യനിര
ലൂസിയാന് ഗൊയാന്, ലാല്സുറാട്ടേ, റഫേല് അഗസ്റ്റോ, വെല്ലിംഗ്ടണ് പ്രയറി
മുന്നേറ്റം
ഫെരാന് കൊറോമിനസ്, മിക്കൂ, സുനില് ഛേത്രി
