ഇരുടീമും ഓരോ ഗോളടിച്ച് നില്‍ക്കുന്നു
ബെംഗളുരു: ഐഎസ്എല് നാലാം സീസണ് ഫൈനലില് ബെംഗളൂരുവും ചെന്നൈയിനും ഒപ്പത്തിനൊപ്പം. ഇരുപത്തഞ്ച് മിനുറ്റുകള് പൂര്ത്തിയായപ്പോള് ഇരുടീമും ഓരോ ഗോളടിച്ച് നില്ക്കുകയാണ്. രണ്ട് ഗോളുകളും തകര്പ്പന് ഹെഡറുകളിലൂടെയാണ് പിറന്നത്. നായകന് സുനില് ഛെത്രിയുടെ പറക്കും ഹെഡറിലൂടെ ഒമ്പതാം മിനുറ്റില് ബെംഗളുരു മുന്നിലെത്തി. എന്നാല് 17-ാം മിനുറ്റില് മൈല്സണ് അല്വസിന്റെ ഗോളില് ചെന്നൈയിന് സമനില പിടിക്കുകയായിരുന്നു.
