ജംഷെഡ്പൂര്‍: ക്രിസ്തുമസ് ഇടവേള കഴിഞ്ഞ് ഐഎസ്എല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ലീഗിലെ നവാഗതരായ ജംഷെഡ്പൂര്‍ എഫ്.സി രാത്രി എട്ടിന് ചെന്നൈയിന്‍ എഫ്.സിയെ നേരിടും.ജംഷെഡ്പൂര്‍ എഫ്.സിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഏഴ് കളിയില്‍ നാല് ജയവുമായി 13 പോയിന്‍റുള്ള ചെന്നൈയിന്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
ചെന്നൈയിനെതിരെ പരിക്കേറ്റ മലയാളി താരം അനസ് എടത്തൊടിക കളിക്കില്ലെന്ന് ജംഷെഡ്പൂര്‍ എഫ്.സി വ്യക്തമാക്കിയിട്ടുണ്ട്.ഒമ്പത് പോയിന്‍റുള്ള ജെ.എഫ്.സി ആറാം സ്ഥാനത്താണ്. സീസണില്‍ ഏറ്റവും കുറച്ച് ഗോള്‍ നേടുകയും വഴങ്ങുകയും ചെയ്ത ടീമാണ് ജെ.എഫ്.സി. ആറ് കളിയില്‍ രണ്ടുഗോള്‍ മാത്രം നേടിയപ്പോള്‍ ഒറ്റഗോളാണ് ടീം വഴങ്ങിയത്.
