ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം എവേ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ജംഷഡ്പൂരില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. 10 കളിയില്‍ 14 പോയിന്‍റുമായി നിലവില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 

Add Asianetnews as a Preferred SourcegooglePreferred

ബ്ലാസ്റ്റേഴ്സ് നിരയില്‍ പരിക്കേറ്റ റിനോ ആന്‍റോ, ബെര്‍ബറ്റോവ്, സിഫ്നിയോസ് എന്നിവര്‍ ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. അതേസമയം മലയാളി താരം അനസ് എടത്തൊടികയും, ബ്രസീലില്‍ നിന്ന് പുതുതായി ടീമിനൊപ്പം ചേര്‍ന്ന വെല്ലിംഗ്ടണ്‍ പ്രയറിയും ജംഷഡ്പൂരിനായി കളിച്ചേക്കും. ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റനിരയും ജംഷഡ്പൂരിന്‍റെ പ്രതിരോധനിരയും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തേത്.

ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം. 10 പോയിന്‍റുള്ള ജംഷഡ്പൂര്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഇരുടീമുകളും കൊച്ചിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഡേവിഡ് ജയിംസ് പരിശീലകനായശേഷം മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന്‍ ഏഴ് പോയിന്‍റ് നേടിയിട്ടുണ്ട്.