കൊച്ചി: പുനെ എഫ്‌സിക്കതിരായ മത്സരത്തില്‍ സൂപ്പര്‍താരം ദിമിത്താര്‍ ബെര്‍ബറ്റോവ്, റിനോ ആന്‍റോ എന്നിവര്‍ ആദ്യ ഇലവനില്‍. ഇയാന്‍ ഹ്യൂമും വെസ് ബ്രൗണും ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരമാണിത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എട്ട് മണിക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍വല കാത്ത സുഭാശിഷ് റോയി ഗോള്‍കീപ്പറായി തുടരും.
തുടര്‍ത്തോല്‍വികള്‍ പഴങ്കഥയാക്കുയാണ് ഡേവിഡ് ജെയിംസിന് കീഴില്‍ വീണ്ടും കളിക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ലീഗ് പകുതിയാകാറായപ്പോള്‍ എഴ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. അതുകൊണ്ട് തന്നെ പുനെ എഫ്‌സിയ്ക്ക് എതിരെ ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. പരിക്ക് മാറി കളിക്കാനിറങ്ങുന്ന ദിമിദേവ് ബെര്‍ബറ്റോവിലാണ് ടീമിന്റെ പ്രതീക്ഷ.
പരിക്കേറ്റ സൂപ്പര്‍താരം സി.കെ വിനീത് കളിക്കാനില്ലാത്തത് ആരാധകരെ നിരാശപ്പെടുത്തുമെന്നുറപ്പ്. മറുവശത്ത് ശക്തരാണ് പുനെ എഫ്‌സി. ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പുനെ കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് തോറ്റത്. ഗോള്‍ മെഷീനുകളായ മാര്‍സിലോഞ്ഞോയെയും അല്‍ഫാരോയേയും പിടിച്ച് കെട്ടാനായില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലാകും.
ആദ്യ ഇലവന്‍
സുഭാശിഷ് റോയി, ദിമിത്താര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂമും, വെസ് ബ്രൗണ്‍, റിനോ ആന്‍റോ, സന്ദേശ് ജിങ്കാന്‍, ലാല്‍റുത്താര, സിയാം ഹങ്കല്‍, ജാക്കിചന്ദ് സിംഗ്, ജാക്കിചന്ദ് സിംഗ്, മാര്‍ക് സിഫ്നനോസ്
