ഹ്യൂമേട്ടന്‍റെ ഹാട്രിക് പിറന്നതിങ്ങനെ; വീഡിയോ കാണാം

First Published 10, Jan 2018, 10:36 PM IST
isl2017 watch iain hume hat trick vs delhi dyamanos
Highlights

ദില്ലി: കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക്കാണ്. ഐഎസ്എല്‍ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മികച്ച ജയങ്ങളിലൊന്നാണ് ഇയാന്‍ ഹ്യൂമെന്ന ഒറ്റയാന്‍ കാത്തുവെച്ചത്. ആരാധകരുടെ ഹ്യൂമേട്ടമന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിന്‍റെ പ്രതീക്ഷ കാത്തപ്പോള്‍ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ മഞ്ഞപ്പട 3-1ന് വീഴ്ത്തി. പരിക്കിന് തളര്‍ത്താനാകാത്ത പോരാളിയാണ് താനെന്ന് ഹ്യൂം ഒരിക്കല്‍കൂടി തെളിയിച്ചു.

12-ാം മിനുറ്റില്‍ ഇടത് വിങ്ങിലൂടെ മുന്നേറിയ കറേജ് പെക്കുസന്‍റെ മനോഹര നീക്കം ഹ്യൂമേട്ടന്‍ ഗോളാക്കി. ഡൈനമോസ് പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് പെക്കുസണ്‍ മറിച്ചുനല്‍കിയ ക്രോസ് ഹ്യൂം മൈതാനത്ത് നീന്തിത്തുടിച്ച് ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. അനായാസം എന്ന് തോന്നുമെങ്കിലും ഹ്യൂമിന്‍റെ കൃത്യമായ ടൈമിംഗ് വിളിച്ചോതിയ ഗോള്‍. എന്നാല്‍ രണ്ടും മൂന്നും ഗോളുകള്‍ ഹ്യൂമിന്‍റെ വ്യക്തിഗത മികവ് വെളിവാക്കുന്നതായിരുന്നു.

78-ാം മിനുറ്റില്‍ പൗളീഞ്ഞോയെയും റോഡ്രിഗസിനെയും കബളിപ്പിച്ച് ഹ്യൂമേട്ടന്‍ നടത്തിയ ഒറ്റയാന്‍ മുന്നേറ്റം മിന്നും ഗോളായി മാറി. ഹ്യൂമിന്‍റെ മികച്ച ഫിനിഷിംഗ് പാടവം വ്യക്തമാക്കിയ ഗോള്‍. പിന്നാലെ 83-ാം മിനുറ്റില്‍ പെക്കൂസണ്‍-ഹ്യൂം സഖ്യം വീണ്ടും ഒന്നിച്ചതോടെ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോളും ഹ്യൂമേട്ടന്‍റെ ഹാട്രിക്കും പിറന്നു. ഹാട്രിക്കോടെ മഞ്ഞപ്പടയ്ക്ക് മിന്നും ജയം സമ്മാനിച്ച ഇയാന്‍ ഹ്യൂമാണ് കളിയിലെ താരം.

loader