ദില്ലി: ലോകകപ്പ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. 50 മീറ്റര്‍ പിസ്റ്റളിൽ ഇന്ത്യയുടെ ജിത്തു റായ് സ്വര്‍ണവും, അമൻ പ്രീത് വെള്ളിയും നേടി. 230.1 പോയിന്റ് നേടി ലോക റെക്കോര്‍ഡോടെയാണ് ജിത്തു സ്വര്‍ണം വെടിവച്ചിട്ടത്.

226. 9 പോയിന്റ് നേടിയാണ് അമൻ പ്രീതിന്റെ വെള്ളി നേട്ടം.ഇറാന്റെ വാഹിദ് ഗോൽഗന്ധനാണ് വെങ്കലം.ആദ്യ റൗണ്ടുകളിൽ പിന്നിലായിരുന്ന ജിത്തു അവസാന
അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തിയാണ് സ്വര്‍ണത്തിലെത്തിയത്.

ചാംപ്യന്‍ഷിപ്പിൽ ജിത്തുവിന്‍റെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ മിക്സ്ഡ് ഇനത്തിൽ സ്വര്‍ണവും 10 മീറ്റർ എയർ പിസ്റ്റർ ഇനത്തിൽ വെങ്കലവും ജിത്തു നേടിയിരുന്നു.