ധര്‍മ്മശാല: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ പേസര്‍ ജസ്‌‌പ്രീത് ഭുംമ്ര കളിച്ചത് മുത്തച്ഛന്‍ മരിച്ചതറിയാതെ. ഭുംമ്രയുടെ മുത്തച്ഛന്‍ സന്‍ടോക് സിംഗിനെ ശനിയാഴ്ച്ച മുതല്‍ കാണാതായിരുന്നു. ഗുജറാത്തിലെ സബര്‍മതി നദിക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിസിനസുകാരനായ സന്‍ടോക് സിംഗ് ഭൂംമ്രയുടെ പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറായാണ് ജീവിതം നയിച്ചിരുന്നത്. 

സന്‍ടോക് സിംഗിനെ കാണാതായത് ചുണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ വസ്ത്രാപൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ അഞ്ചിന് ഭൂംമ്രയുടെ ജന്‍മദിനത്തില്‍ ആശംസകള്‍ അറിയാക്കാനാണ് സന്‍ടോക് സിംഗ് അഹമ്മദാബാദിലെത്തിയത്. എന്നാല്‍ പേരക്കുട്ടിയെ കാണാന്‍ ഭൂംമ്രയുടെ അമ്മ അനുവദിക്കാത്തതിനെ തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയിരുന്നു സന്‍ടോക് സിംഗ്.