കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയടക്കം ഒരു വിഭാഗം സംഘടനയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം:കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് അടക്കം ഒരു വിഭാഗം സംഘടനയില്‍ നിന്ന് രാജിവെച്ചു. ആലപ്പുഴയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് ഒരു വിഭാഗത്തിന്‍റെ രാജി. ആലപ്പുഴയില്‍ നിന്നുള്ള ശ്രീജിത്ത് വി.നായരാണ് കെസിഎയുടെ പുതിയ സെക്രട്ടറി. സാജന്‍ കെ വര്‍ഗ്ഗീസാണ് പുതിയ പ്രസി‍ഡണ്ട്. 

ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഭാരവാഹികള്‍ മാറണമെന്ന ശുപാര്‍ശയെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് സംഘടന നല്‍കുന്ന വിശദീകരണം. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്‍റെ ഭാഗമാണിതെന്നും സംഘടന വിശദീകരിക്കുന്നു. പഴയ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് ബിസിസിഐ പ്രതിനിധിയായി തുടരും.