സാവോപോള: കേരള ബ്ലാസ്റ്റേഴ്സിന് റെനിച്ചായന്‍റെ ബ്രസീലിയന്‍ ഉപഹാരം. ദ് ബീസ്റ്റ് എന്നറിയപ്പെടുന്ന ജൂലിയോ ബാപ്റ്റിസ്റ്റ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡിന്‍റെയും ആഴ്സണലിന്‍റെയും മുന്നേറ്റ താരമായിരുന്നു 35 കാരനായ ബാപ്റ്റിസ്റ്റ. ബ്രസീലിനായി 48 മല്‍സരങ്ങളില്‍ നിന്ന് 5 ഗോളുകള്‍ നേടിയിട്ടുണ്ട്. 

വിവിധ ക്ലബുകള്‍ക്കായി 93 ഗോളുകളും ബാപ്റ്റിസ്റ്റ നേടി. മുന്‍ മാഞ്ചസ്റ്റര്‍ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീനാണ് ബീസ്റ്റിനെ കേരളത്തിലെത്തിക്കുന്നത്. മേജര്‍ സോക്കര്‍ ലീഗില്‍ ഒര്‍ലാന്‍റോയ്ക്കാണ് ബാപ്റ്റിസ്റ്റ അവസാനം കളിച്ചത്. സാവോപോള എഫ്സിയില്‍ കരിയര്‍‍ തുടങ്ങിയ ബാപ്റ്റിസ്റ്റ 2003ലാണ് സെവില്ലയിലെത്തിയത്. 

സെവില്ലയില്‍ രണ്ട് സീസണുകളിലായി 50 ഗോളുകള്‍ താരം സ്കോര്‍ ചെയ്തു. സെവില്ലയ്ക്കായുള്ള ഗോള്‍ വേട്ടയാണ് ബീസ്റ്റിനെ റയല്‍ മാഡ്രിഡിലെത്തിച്ചത്. പിന്നീട് ഇറ്റാലിയന്‍ ലീഗില്‍ റോമയ്ക്കും സ്പാനീഷ് ലീഗില്‍ മലാഗയ്ക്കും വേണ്ടി ബാപ്റ്റിസ്റ്റ ബൂട്ടണിഞ്ഞു.