സ്ലോവേനിയന്‍ ലീഗില്‍ സ്ഥിരം ഗോളടിക്കാരനായ പൊപ്ലാനിക് എത്തുക ഇയാന്‍ ഹ്യൂമിന് പകരക്കാരനായിട്ടായിരിക്കും.

കൊച്ചി: മുന്‍ സ്ലോവേനിയന്‍ അണ്ടര്‍ 20 താരം മറ്റെഹ് പൊപ്ലാനിഹ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും. സ്ലോവേനിയന്‍ ലീഗില്‍ സ്ഥിരം ഗോളടിക്കാരനായ പൊപ്ലാനിക് എത്തുക ഇയാന്‍ ഹ്യൂമിന് പകരക്കാരനായിട്ടായിരിക്കും. കഴിഞ്ഞ രണ്ട് സീസണില്‍ നിന്നായി 40ല്‍ അധികം ഗോളുകളാണ് താരം നേടിയത്. താരത്തിന്‍റെ വീഡിയോ സംഭാഷണം കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു. ഉടന്‍ കാണാമെന്ന് പൊപ്ലാനിഹ് വീഡിയോയിലൂടെ പറയുന്നു.

2014 സീസണ്‍ മുതല്‍ സ്ലോവേനിയന്‍ രണ്ടാം ഡിവിഷനിലെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ആദ്യ മൂന്നില്‍ ഉണ്ടാകുന്ന താരമാണ് പൊപ്ലാനിക്. 25കാരനായ താരം മൊണ്ടാന, സരിക ക്രഞ്ച് എന്നീ ടീമുകള്‍ക്കായും സ്ലൊവേനിയയില്‍ കളിച്ചിട്ടുണ്ട്. സ്ലോവേനിയയുടെ ദേശീയ ടീമിന്റെ അണ്ടര്‍ 21, അണ്ടര്‍ 18 ടീമുകളിലും താരം കളിച്ചിട്ടുണ്ട്. 

Scroll to load tweet…

സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം വിദേശ സൈനിങ്ങാണ്. നേരത്തെ ഫ്രഞ്ച് താരം സിറിലിനെയും സെര്‍ബിയന്‍ താരം സ്ലാവിയയെയും കേരള ബ്ലാസ്റ്റേഴ്‌സ് പുതുതായി ടീമില്‍ എത്തിച്ചിരുന്നു. ഒപ്പം ലാകിച് പെസിച്, കെസിറോണ്‍ കിസിറ്റോ, പെകൂസണ്‍ എന്നിവരുടെ കരാര്‍ പുതുക്കുകയും ചെയ്തിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.