കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത രണ്ട് ഹോം മത്സരങ്ങളില്‍ മാര്‍ക്വീ താരവും ക്യാപ്റ്റനുമായ ആരോൺ ഹ്യൂസ് കളിക്കില്ല.ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ മത്സരങ്ങള്‍ക്കായി ഹ്യൂസ് നാട്ടിലേക്ക് മടങ്ങും. ചൊവ്വാഴ്ച ഗോവയ്ക്കും 12ന് ചെന്നൈയിനും എതിരെ കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളാണ് ഹ്യൂസിന് നഷ്ടമാവുക.

എന്നാല്‍ ഡെൽഹിക്കെതിരെ മറ്റന്നാള്‍ ദില്ലിയിൽ നടക്കുന്ന മത്സരത്തിൽ ഹ്യൂസ് കളിക്കും. നേരത്തെ കൊൽക്കത്തയ്ക്കും ഡെൽഹിക്കും എതിരായ ഹോം മത്സരങ്ങളിലും ഹ്യൂസ് കളിച്ചിരുന്നില്ല. 7 കളിയിൽ 9 പോയിന്‍റുമായി നിലവില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.