ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 223 റണ്‍സ് എന്ന നിലയിലാണ് കേരളം. കേരളത്തിനുവേണ്ടി സച്ചിന്‍ ബേബി(പുറത്താകാതെ 51), ജലജ് സക്‌സേന(പുറത്താകാതെ 58) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. രോഹന്‍ പ്രേം 41 റണ്‍സും ഭവിന്‍ തക്കര്‍ 38 റണ്‍സും നേടി. കളി അവസാനിക്കുമ്പോള്‍ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയുമാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പുറത്താകാതെ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു വി സാംസണ്‍ 15 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ വി എ ജഗദീഷിന് അഞ്ച് റണ്‍സ് മാത്രമെ നേടാനായുള്ളു.
രഞ്ജിയില്‍ ഗ്രൂപ്പ് സിയില്‍ മല്‍സരിക്കുന്ന കേരളത്തിന്റെ മൂന്നാമത്തെ മല്‍സരമാണിത്. ആദ്യ മല്‍സരത്തില്‍ ജമ്മു കശ്‌മീരിനെതിരെ സമനില നേടിയ കേരളം രണ്ടാം മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ അവിശ്വസനീയമാംവിധം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
