തോറ്റിരുന്നെങ്കില്‍ പരമ്പര 3-1ന് നഷ്ടമാകുമായിരുന്ന ഇന്ത്യയെ പരമ്പര സമിനലായാക്കാന്‍ സഹായിച്ച സിറാജിന്‍റെ പ്രകടനം കേരള പൊലീസും ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയ അവിസ്മരണീയ വിജയത്തില്‍ നിര്‍ണായക പങ്കുപഹിച്ചത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു. മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജ് ആണ് കളിയിലെ താരമായത്. അവസാന ദിനം ജയത്തിലേക്ക് 35 റണ്‍സ് മതിയായിരുന്ന ഇംഗ്ലണ്ടിന്‍റെ അവേശേഷിക്കുന്ന നാലു വിക്കറ്റില്‍ മൂന്നും എറിഞ്ഞിട്ടത് സിറാജായിരുന്നു, ജയത്തിലേക്ക് ഏഴ് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അസാധ്യമായൊരു യോര്‍ക്കറില്‍ ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്ററായ ഗുസ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയാണ് സിറാജ് ഇന്ത്യൻ ജയം പൂര്‍ത്തിയാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ സമനില(2-2) പിടിക്കുകയും ചെയ്തു.
തോറ്റിരുന്നെങ്കില്‍ പരമ്പര 3-1ന് നഷ്ടമാകുമായിരുന്ന ഇന്ത്യയെ പരമ്പര സമിനലായാക്കാന്‍ സഹായിച്ച സിറാജിന്‍റെ പ്രകടനം കേരള പൊലീസും ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ഓണ്‍ ലൈന്‍ തട്ടിപ്പില്‍ നഷ്ടമായ പണം പൊലീസിന്‍റെ ടോള്‍ ഫ്രീ നമ്പറായ 1930ല്‍ വിളിച്ചു പറഞ്ഞ ഉടനെ തിരിച്ചുപിടിച്ച കേരളാ പൊലീസ്, സിറാജിന്‍റെ ചിത്രം വെച്ചാണ് ഇക്കാര്യം പരസ്യമാക്കിയത്. അങ്ങനെയിപ്പോ കൊണ്ടുപോകേണ്ട ഓൺലൈന്‍ തട്ടിപ്പില്‍ നഷ്ടമായ പണം ഉടനെ 1930ല്‍ വിളിച്ചു പറഞ്ഞു, തിരിച്ചുപിടിച്ച ഞാന്‍ എന്നാണ് സിറാജിന്‍റെ ചിത്രംവെച്ച് കേരളാ പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇന്നലെ ഓവൽ ടെസ്റ്റിലെ വിജയത്തിനും പിന്നാലെ ഡിഎസ്‌പി കൂടിയായ സിറാജിനെ അഭിനന്ദിച്ച് തെലങ്കാന പോലീസ് ട്വീറ്റ് ചെയ്തിരുന്നു. തെലങ്കാന പൊലീസിന്‍റെ ട്വീറ്റിന് താഴെ നിരവധി ആരാധകരാണ് കമന്‍റുമായി എത്തിയത്. ഡിഎസ്‌പിയായ സിറാജിനെ എസ്‌പിയാക്കി പ്രമോഷന്‍ നല്‍കണമെന്നായിരുന്നു ഇതില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. സ്പോര്‍ട്സ് ക്വാട്ടയിലാണ് തെലങ്കാന പൊലീസ് സിറാജിനെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി നിയമിച്ചത്. ഇതിന് പിന്നാലെ ആരാധകര്‍ സിറാജിനെ പലപ്പോഴും ഡിഎസ്‌പി സിറാജ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തിയതും സിറാജായിരുന്നു.


