Asianet News MalayalamAsianet News Malayalam

കേരള പ്രീമിയ‍ര്‍ ലീഗ്: ഗോകുലം എഫ് സിക്ക് കിരീടം

  • കേരള പ്രീമിയ‍ർ ലീഗിൽ ഗോകുലം എഫ് സിചാംപ്യന്മാര്‍
kerala premier league gokulam fc champions

തൃശൂര്‍: കേരള പ്രീമിയ‍ർ ലീഗിൽ ഗോകുലം എഫ് സി ചാംപ്യന്മാര്‍. ഫൈനലിൽ ക്വാർട്ട്സ് എഫ് സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ്
തോൽപ്പിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. 

എന്നാല്‍ 69-ാം മിനിറ്റിൽ ഉഗാണ്ടന്‍ താരം ബ്രയാനും, 87-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജും വലകുലുക്കി ഗോകുലത്തെ വിജയിപ്പിച്ചു. ഗ്രൂപ്പ് ബി ചാംപ്യന്‍മാരായാണ് ഗോകുലം എഫ് സി ഫൈനലിലെത്തിയത്. 

Follow Us:
Download App:
  • android
  • ios