മിസോറാമിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്.

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. മിസോറാമിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. അഫ്ദാലിന്റെ ഏകഗോളിലായിരുന്ന കേരളത്തിന്റെ വിജയം. ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളി. കര്‍ണാടയെ തോല്‍പ്പിച്ചാണ് ബംഗാള്‍ എത്തിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. 

54ആം മിനുട്ടിലാണ് ഗോള്‍ പിറന്നത്. എം.എസ്. ജിതിന്‍ ഒറ്റയ്ക്ക് കൊണ്ടുവന്ന പന്ത് രാഹുലിന് മറിച്ച് നല്‍കി. എന്നാല്‍ രാഹുലിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ റീ ബൗണ്ടില്‍ അഫ്ദാല്‍ ഗോള്‍ നേടി.

കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലിലേക്ക് കടന്നത്. ജിതിന്‍ മുര്‍മുവും തിര്‍തങ്കര്‍ സര്‍കാരുമാണ് ബംഗാളിന്റെ വിജയ ഗോള്‍ നേടിയത്. 2005ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. ബംഗാള്‍ നിലവിലെ ചാമ്പ്യന്മാരാണ്.