ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക റാങ്കിംഗില്‍ ഒന്നാമത്

First Published 12, Apr 2018, 2:14 PM IST
Kidambi Srikanth becomes first Indian male shuttler to rise to World No 1 ranking
Highlights

ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക റാങ്കിംഗില്‍ ഒന്നാമത്

ഇന്ത്യൻ ബാഡ്‍മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി. ബാഡ്‍മിന്റണില്‍ ശ്രീകാന്തിന് പുറമെ ഒന്നാം റാങ്ക് സ്വന്തമാക്കിയത് സൈന നെഹ്‍വാള്‍ മാത്രമാണ്.


ലോകചാമ്പ്യൻ വിക്ടറിനെ മറികടന്നാണ് ശ്രീകാന്ത് പുരുഷതാരങ്ങളില്‍ ഒന്നാമത് എത്തിയത്. കഴിഞ്ഞ വര്‍ഷം പരുക്കിനെ തുടര്‍ന്നായിരുന്നു ശ്രീകാന്തിന് ഒന്നാം സ്ഥാനം നഷ്‍ടമായത്. സൈന നെഹ്‍വാള്‍ 2015ലാണ് ഒന്നാം റാങ്കിലെത്തിയത്. ശ്രീകാന്തും സൈനയും ഒന്നാം റാങ്കില്‍ എത്തിയപ്പോള്‍ പ്രകാശ് പദുക്കോണാണ് പരിശീലകൻ എന്ന പ്രത്യേകതയുമുണ്ട്.  ഇന്ത്യൻ താരം എച്ച് എസ് പ്രണോയ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തുണ്ട്.

loader