Asianet News MalayalamAsianet News Malayalam

ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ 'അറസ്റ്റ്' ചെയ്യിപ്പിച്ച് കീറോണ്‍ പൊള്ളാര്‍ഡ്

Kieron Pollard play prank on Hardik Pandya by arrest
Author
First Published Dec 3, 2017, 11:27 AM IST

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയെ അറസ്റ്റ് ചെയ്യിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ പോള്ളാഡിനൊപ്പം വിന്‍ഡീസ് സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു രസകരമായ സംഭവം. 

പൊള്ളാഡിന്റെ സഹോദരനായ പൊലീസുകാരനെ ഉപയോഗിച്ചായിരുന്നു പാണ്ഡ്യയെ അറസ്റ്റ് ചെയ്യിച്ചത്. പൊള്ളാര്‍ഡുമായി മികച്ച സൗഹൃദം സൂക്ഷിക്കുന്ന പാണ്ഡ്യയെ ഒന്ന് പേടിപ്പിക്കാന്‍ കീറോണ്‍ ഒപ്പിച്ച തമാശയായിരുന്നു 'അറസ്റ്റ്'. വിന്‍ഡീസിലെ സന്ദര്‍ശന വേളയില്‍ തദ്ദേശീയര്‍ പെരുമാറുന്ന പോലെ പെരുമാറിയ പാണ്ഡ്യയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കാന്‍ പൊള്ളാര്‍ഡിന്റെ തമാശയ്ക്ക് സാധിച്ചു.  

അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ പൊലീസുകാരന്‍ തട്ടിക്കയറിയപ്പോള്‍ ആദ്യം സീരിയസായി കരുതിയെങ്കിലും പിന്നീട് ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ സംഭവം സീരിയസായിയെന്ന് തോന്നിയെന്ന് പാണ്ഡ്യ പ്രതികരിച്ചു. പിന്നീട് പൊലീസ് വാഹനം വിളിക്കാന്‍ ഫോണ്‍ ചെയ്യുന്നത് കണ്ടപ്പോളാണ് സംഭവം തമാശയാണെന്ന് മനസിലായതെന്ന് മനസിലായതെന്നും പാണ്ഡ്യ പറയുന്നു. 

തെറ്റൊന്നും ചെയ്തില്ലെങ്കിലും സഹായത്തിനായി ഇന്ത്യന്‍ ടീമിനെ വിളിച്ചാലോയെന്ന് ആലോചിച്ച് പോയെന്നും ഹാര്‍ദ്ദിക് പറയുന്നു. കീറോണ്‍ പൊള്ളാര്‍ഡ് തനിയ്ക്ക് സഹോദരനെ പോലെയാണെന്നും പാണ്ഡ്യ പറഞ്ഞു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാണ്ഡ്യ.

Follow Us:
Download App:
  • android
  • ios