ജയിച്ചാല്‍ ബാഴ്‌സയ്ക്ക് സീസണിലെ ആദ്യ കിരീടം
സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ലിയോണല് മെസിയുടെ ബാഴ്സലോണ ഇന്നിറങ്ങുന്നു. സ്പാനിഷ് കിംഗ്സ് കപ്പ് ഫൈനലില് ബാഴ്സലോണ ഇന്ന് സെവിയയെ നേരിടും. രാത്രി ഒരുമണിക്കാണ് കളി തുടങ്ങുക. തുടര്ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ് ബാഴ്സലോണ ഇറങ്ങുന്നത്.
2016ലെ ഫൈനലില് ഏറ്റ തോല്വിക്ക് ബാഴ്സയോട് പകരം വീട്ടുകയാണ് സെവിയയുടെ ലക്ഷ്യം. സ്പാനിഷ് ലീഗില് ഏഴാം സ്ഥാനത്താണിപ്പോള് സെവിയ. ബാഴ്സ 29 തവണയും സെവിയ അഞ്ച് തവണയും കിംഗ്സ് കപ്പ് നേടിയിട്ടുണ്ട്. ഇവാന് റാക്കിറ്റിച്ചും സെര്ജിയോ ബുസ്കറ്റ്സും പരുക്ക് മാറി എത്തുന്നത് ബാഴ്സയുടെ കരുത്ത് കൂട്ടും. മൂന്ന് പോയിന്റ് കൂടി നേടിയ സ്പാനിഷ് ലീഗിലും ബാഴ്സലോണയ്ക്ക് കിരീടം സ്വന്തമാക്കാം.
