ആദ്യ തവണയായതിനാല്‍ വിലക്കില്‍ നിന്ന് കോലിയെ ഒഴിവാക്കിയതായും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു

ബംഗലൂരു: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന ഓവര്‍ തോല്‍വിക്ക് പിന്നാലെ ബംഗലൂരു നായകന്‍ വിരാട് കോലിക്ക് അടുത്ത തിരിച്ചടി.ചെന്നൈക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് , കോലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു.

ആദ്യ തവണയായതിനാല്‍ വിലക്കില്‍ നിന്ന് കോലിയെ ഒഴിവാക്കിയതായും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെ ബംഗലൂരുവിനെതിരായ മത്സരത്തില്‍ ധോണിയുടെയും അംബാട്ടി റായിഡുവിന്റെയും ഇന്നിംഗ്സുകളുടെ കരുത്തിലാണ് ചെന്നൈ ജയിച്ചു കയറിയത്. 34 പന്തില്‍ 70 റണ്‍സുമായി ധോണി ചെന്നൈയുടെ വിജയശില്‍പിയായി.

ആറ് കളികളില്‍ രണ്ടു ജയം മാത്രമുള്ള ബംഗലൂരു പോയന്റ് പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. സീസണില്‍ ബാംഗ്ലൂരിന് എട്ട് കളി ബാക്കിയുണ്ട്. ആറ് കളികളില്‍ അഞ്ചും ജയിച്ച ചെന്നൈ ആണ് പോയന്റ് പട്ടികയില്‍ ഒന്നാമതാണ്.