മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഓസീസ് താരങ്ങളും. കോലി എക്കാലത്തെയും മികച്ച ഏകദിന താരമാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. കോലി വേറെ ലെവലാണെന്നായിരുന്നു ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അഭിപ്രായം.

Scroll to load tweet…
Scroll to load tweet…

കോലിയെ പുകഴ്ത്തി മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ് അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഓസീസ് താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 26 ഏകദിനങ്ങളില്‍ 76.84 ശരാശരിയില്‍ 1460 റണ്‍സടിച്ച കോലി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ കോലി മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയിലൂടെ ടീമിന്ജയം സമ്മാനിക്കുകയും ചെയ്തു. കോലിയുടെ കരിയറിലെ 34-ാം അകദിന സെഞ്ചുറിയായിരുന്നു കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കുറിച്ചത്.