ദില്ലി: പുര കത്തുമ്പോള്‍ വാഴവെട്ടുക എന്നതൊരു നാടന്‍ പ്രയോഗമാണ്. പ്രമുഖര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി കരുതിക്കൂട്ടി ഗുരുതര ആരോപണം ഉന്നയിച്ച് മാധ്യമശ്രദ്ധ കവരാന്‍ ശ്രമിക്കാറുള്ള ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെയാണ്.

ലോകകപ്പ് ഫൈനലില്‍ മിതാലി ഒത്തുകളിച്ചുവെന്നാണ് കെആര്‍കെയുടെ ആരോപണം. ഫൈനലില്‍ മിതാലി റണ്‍ ഔട്ടായ രീതി കണ്ടിട്ട് കോഴ വാങ്ങിയെന്ന് സംശയമുണ്ടെന്നായിരുന്നു കെ.ആര്‍.കെയുടെ പ്രതികരണം. നിര്‍ബന്ധപൂര്‍വം മിതാലി ഔട്ടാവുകയായിരുന്നുവെന്നും ഇത് അവിശ്വസനീയമാണെന്നും കെ.ആര്‍.കെ പറഞ്ഞു. മുമ്പ് മോഹന്‍ലാലിനും രജനീകാന്തിനുമെല്ലാം എതിരെ രംഗത്തെത്തിയിട്ടുള്ളയാളാണ് കെആര്‍കെ.

Scroll to load tweet…

ഫൈനലില്‍ ഒന്‍പത് റണ്‍സിനാണ് ഇന്ത്യ ഇംണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയത്. മിഥാലി ഫൈനലില്‍ 31 പന്തില്‍ 17 റണ്‍സ് നേടി പുറത്താവുകയായിരുന്നു. 191/4 എന്ന നിലയില്‍ കിരീടത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യ അപ്രതീക്ഷിതമായി 219 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു