ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ കടന്നാക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയായത് ഇന്ത്യയുടെ ഓള്‍ റൗണ്ടല്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു. ഒരോവറില്‍ മൂന്ന് സിക്സറടക്കം നാല് സിക്സറുകളാണ് ആദ്യ മത്സരത്തില്‍ മാക്സ്‌വെല്‍ ക്രുനാലിനെതിരെ അടിച്ചെടുത്തത്.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ കടന്നാക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയായത് ഇന്ത്യയുടെ ഓള്‍ റൗണ്ടല്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു. ഒരോവറില്‍ മൂന്ന് സിക്സറടക്കം നാല് സിക്സറുകളാണ് ആദ്യ മത്സരത്തില്‍ മാക്സ്‌വെല്‍ ക്രുനാലിനെതിരെ അടിച്ചെടുത്തത്. നാലോവറില്‍ 55 റണ്‍സ് വഴങ്ങിയ ക്രുനാലിനെ രണ്ടാം മത്സരത്തില്‍ കളിപ്പിച്ചേക്കില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതേ ടീമിനെ തന്നെ വിരാട് കോലി നിലനിര്‍ത്തി.

എന്നാല്‍ രണ്ടാം ട്വന്റി-20യില്‍ ആന്ന് അടിച്ചുപറത്തിയതിന് ക്രുനാല്‍ മാക്സ്‌വെല്ലിനോട് പകരം വീട്ടി. ക്രുനാലിന്റെ പന്തിന്റെ ദിശയറിയാതെ മുന്നോട്ടാഞ്ഞു ബാറ്റുവെച്ച മാക്സ്‌വെല്ലിന്റെ സ്റ്റംപിളക്കിയാണ് ക്രുനാല്‍ കണക്കുതീര്‍ത്തത്. മാക്സ്‌വെല്ലിന്റെ വിക്കറ്റെടുത്തശേഷം ക്രുനാല്‍ നടത്തിയ ആഘോഷത്തില്‍ എല്ലാമുണ്ടായിരുന്നു.

Scroll to load tweet…

22 പന്തില്‍ 19 റണ്‍സായിരുന്നു മത്സരത്തില്‍ മാക്സ്‌വെല്ലിന്റെ സമ്പാദ്യം. നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത ക്രുനാല്‍ ഒരു വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങുകയും ചെയ്തു.