കൊളംബോ: പരുക്കില്‍ നിന്ന് മോചിതനായ ലസിത് മലിംഗയെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 33കാരനായ മലിംഗ ടീമിലെത്തുന്നത്. 2016 ഫെബ്രുവരിയില്‍ യു എ ഇക്കെതിരെ ആയിരുന്നു മലിംഗയുടെ അവസാന മത്സരം. മലിംഗ 62 ടി20യില്‍ നിന്ന് 78 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നായകന്‍ ദിനേഷ് ചണ്ഡിമലിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ഉപുല്‍ തരംഗയാണ് പുതിയ ക്യാപ്റ്റന്‍. പരുക്കേറ്റ ഏഞ്ചലോ മാത്യൂസും ടീമിലില്ല. ഈമാസം 17ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി 20 മല്‍സരങ്ങളാണുള്ളത്.