ഇന്ത്യ 99-ാം റാങ്കിലാണിപ്പോള്‍
സൂറിച്ച്: ഫിഫാ റാങ്കിംഗില് ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ആദ്യ നൂറില്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 99-ാം റാങ്കിലാണിപ്പോള്. 339 പോയിന്റുള്ള ലിബിയയും ഇന്ത്യക്കൊപ്പം തൊണ്ണൂറ്റൊമ്പതാം റാങ്കിലുണ്ട്.
അതേസമയം റാങ്കിംഗിലെ ആദ്യസ്ഥാനക്കാരില് മാറ്റമില്ല. ജര്മ്മനി, ബ്രസീല്, പോര്ച്ചുഗല് എന്നിവരാണ് ഒന്നുമുതല് മൂന്ന് വരെ സ്ഥാനങ്ങളില്. അര്ജന്റീന നാലാമതും ബെല്ജിയം അഞ്ചാമതുമാണ്. 33-ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന് രാജ്യങ്ങളില് മുന്നില്.
