വിശാഖപട്ടണം: ഏകദിനങ്ങളിൽ ക്യാപ്റ്റന്‍ എം എസ് ധോണി നാലാം സ്ഥാനത്തുതന്നെ ബാറ്റിംഗിന് ഇറങ്ങണമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.കൊ‌ഹ്‌ലി മികച്ച ഫോമിലാണ്. നന്നായി കളിച്ചാൽ ധോണിക്ക് നാലാം നമ്പറിൽ തന്നെ ഫിനിഷറാവാൻ കഴിയും. ഫിനിഷറാവാന്‍ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റിംഗിനിറങ്ങണമെന്നില്ല. വണ്‍ ഡൗണായി എത്തുന്ന കൊഹ്‌ലി നിരവധി മത്സരങ്ങള്‍ ഫിനിഷ് ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഫിനിഷർ അവസാന ഓവറുകളിൽതെന്ന ബാറ്റ് ചെയ്യാൻ എത്തണമെന്നില്ലെന്നും ഗാംഗുലി പറഞ്ഞു. ഇതേസമയം, ഫിനിഷറുടെ ജോലി എളുപ്പമല്ലെന്നും, ഈ ജോലി ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കാൻ പാകത്തിലുള്ള താരങ്ങളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ധോണി പറഞ്ഞു.

പുതിയ താരങ്ങൾക്ക് മത്സരപരിചയത്തിലൂടെ മാത്രമേ ഫിനിഷറുടെ റോളിൽ തിളങ്ങാൻ കഴിയൂ എന്നും ധോണി പറഞ്ഞു.