ബാഴ്‌സലോണ: ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. തുടര്‍ച്ചയായ 10 സീസണുകളില്‍ ഇരുപത്തിയഞ്ചോ അതിലധികമോ ഗോളുകള്‍ നേടിയ ലാലിഗ താരമെന്ന റെക്കോര്‍ഡ് മെസിയെ തേടിയെത്തി. റയല്‍ ബെറ്റിസിനെതിരായ ഇരട്ട ഗോളോടെ നേട്ടത്തിലെത്തിയ മെസിക്ക് സീസണിലെ ഗോള്‍വേട്ട 38ലെത്തിക്കാനും കഴിഞ്ഞു.
2007-2008 സീസണിലാണ് മെസി ആദ്യമായി ലാലിഗയില്‍ 25 ഗോളുകള്‍ തികച്ചത്. പിന്നീട് തുടര്‍ച്ചയായ 10 സീസണുകളില്‍ നേട്ടം നിലനിര്‍ത്താന്‍ ബാഴ്‌സലോണ താരത്തിനായി. അതേസമയം 2011-2012 സീസണില്‍ 73 ഗോളുകള്‍ അടിച്ചുകൂട്ടി ഒരു സീസണിലെ കൂടുതല്‍ ഗോളുകളുടെ റെക്കോര്‍ഡ് മെസി സ്വന്തമാക്കിയിരുന്നു. മെസിയും സുവാരസും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ ബെറ്റിസിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സലോണ തോല്‍പിച്ചു.
