ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ അട്ടിമറിച്ച് സ്വാന്‍സീ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വാന്‍സി സിറ്റിയുടെ ജയം. കളിയുടെ നിർണ്ണായക ഘട്ടത്തിൽ ആർഫി മാവ്സണാണ് സ്വാൻ സിറ്റിക്ക് വേണ്ടി ഗോളടിച്ചത്. 23 കളിയിൽ 47 പോയിന്‍റ് നേടിയ ലിവർപൂൾ നാലം സ്ഥാനത്ത് തുടരുകയാണ്. 24 കളിയിൽ 65 പോയിന്‍റുള്ള മാ‍ഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ മുന്നില്‍.