ജന്മദിനാഘോഷത്തില്‍ കുല്‍ദീപ് യാദവിനോട് പകരം വീട്ടി ധോണി
മുപ്പത്തിയേഴാം പിറന്നാള് ആഘോഷത്തിനിടയില് കുല്ദീപ് യാദവിനോട് പകരം വീട്ടി എം എസ് ധോണി. ക്രിക്കറ്റ് ടീമും കുടുംബവും പങ്കെടുത്ത ആഘോഷത്തിനിടെയായിരുന്നു ധോണിയുടെ പകരംവീട്ടല്. കേക്ക് മുറിച്ചതിന് പിന്നാലെ ധോണിയിടെ മുഖത്ത് കേക്ക് തേച്ച കുല്ദീപിനെ ഓടിച്ചിട്ട് പിടിച്ച് കേക്കില് കുളിപ്പിച്ചെടുത്തു ക്യാപറ്റന് കൂള്.
ജൂനിയര് കളിക്കാരോട് വര്ഷം മുഴുവന് നിയന്ത്രിച്ച് നിര്ത്താന് ശ്രമിച്ചാല് സംഭവിക്കുക ഇതായിരിക്കുമെന്ന കുറിപ്പോടെയാണ് വീഡിയോ ധോണി പങ്കുവച്ചിരിക്കുന്നത്. സുരേഷ് റെയ്ന, ജസ്പ്രിത് ബുംറ, അരുൺ പാണ്ഡെ, വീരേന്ദർ സേവാഗ്, വിരാട് കോഹ്ലി, അനുഷ്ക്ക ശർമ തുടങ്ങിയവർ ധോണിക്ക് പിറന്നാൾ ആശംസകളുമായി എത്തി.
