കൊളംബോ: ഇതിഹാസ താരങ്ങളായ മഹേല ജയവര്‍ധനെയുടെയും കുമാര്‍ സംഗക്കാരയുടെയും വിരമിക്കലിനെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ് ലങ്കന്‍ ക്രിക്കറ്റ്. ഇവര്‍ക്ക് പറ്റിയ പകരക്കാരെ വളര്‍ത്തിയെടുക്കാന്‍ കഴിയാതിരുന്ന ശ്രീലങ്ക ഇന്ത്യക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ ദയനീയ പ്രകടനം തുടരുകയാണ്. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി പ്രാദേശിക ടീമുകളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റുകള്‍ നടത്തണമെന്ന് മുന്‍ നായകന്‍ കൂടിയായ മഹേല ജയവര്‍ധനെ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നു.
നാല് പ്രാദേശിക ടീമുകളെ ഉള്‍പ്പെടുത്തി അവരില്‍ മികച്ച 11 പേരെ തെരഞ്ഞെടുത്ത് ടൂര്‍ണമെന്റ് നടത്തണമെന്ന ജയവര്‍ധനെയുടെ ആവശ്യത്തോട് ഒരു ലങ്കന്‍ ആരാധകന്‍ പ്രതികരിച്ചത് എന്തുകൊണ്ട് നാലു ടീമുകള്‍ക്ക് പകരം ഒമ്പത് ടീമുകള്‍ ആയിക്കൂടെന്നായിരുന്നു. ഇന്ത്യയില്‍ രഞ്ജി ട്രോഫി നടത്തുന്നത് 20 ടീമുകളെ ഉള്‍പ്പെടുത്തിയാണെന്നും ആരാധകന്‍ ജയവര്‍ധനെയുടെ ട്വീറ്റിന് താഴെ പറഞ്ഞു.
ഇതിന് ജയവര്‍ധനെ നല്‍കിയ മറുപടിയായിരുന്നു ക്ലാസ്. ഇന്ത്യയില്‍ 100 കോടി ജനങ്ങളുണ്ട്. 100 കോടി ജനങ്ങളോടാണോ വെറും 2.2 കോടി ജനങ്ങളുള്ള ലങ്കയെ താരതമ്യം ചെയ്യുന്നത്. താങ്കള്‍ക്ക് കണക്ക് നല്ലപോലെ അറിയാമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ നോക്കിയാല്‍ മുക്ക് എത്ര ടീം ഉണ്ടാക്കാന്‍ കഴിയും എന്നായിരുന്നു ആരാധകനോട് ജയവര്‍ധനെയുടെ ചോദ്യം.
