കൊളംബോ: വിക്കറ്റിനു പിന്നില്‍ വീണ്ടും മഹേന്ദ്ര സിങ് ധോനിയുടെ മായാജാലം. ശ്രീലങ്കന്‍ താരം ലസിത് മലിംഗയാണ് ഇത്തവണ ധോണിയുടെ വേഗതയ്ക്ക് മുന്നില്‍ കീഴടക്കിയത്. ക്രീസ് വിട്ടിറങ്ങി ബൗണ്ടറിക്ക് ശ്രമിച്ച മലിംഗയെ ധോണിയും ചാഹലും ചേര്‍ന്ന് വിദഗ്ധമായി പുറത്താക്കുകയായിരുന്നു.
ചാഹല്‍ ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ പന്ത് ധോണി അനായാസം വിക്കറ്റാക്കി മാറ്റി. മത്സരത്തിന്റെ 41.2ാം ഓവറിലായിരുന്നു ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗ്. ധോണിയുടെ വേഗതയ്ക്ക് മുന്നില്‍ മലിംഗയ്ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആറു പന്തില്‍ എട്ടു റണ്‍സ് മാത്രമാണ് മലിംഗ നേടിയത്.
