ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളെ ശല്യം ചെയ്യുകയും തട്ടികൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിദ്‌നാപൂരിലെ ദേബ്കുമാര്‍ മൈഥി എന്ന 32 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരന്തരം സച്ചിന്‍റെ വീട്ടിലേക്ക് വിളിച്ച് മകള്‍ സാറയെ ശല്യം ചെയ്യുകയും വിവിഹാഭ്യര്‍ത്ഥന നടത്തുകയും തട്ടികൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

"പവലിയനില്‍ ഇരുന്ന് കളി കാണുന്നതിനിതിടയിലാണ് ഞാന്‍ അവളെ കാണുന്നത്. ഞാന്‍ ഉടന്‍ തന്നെ പ്രണയത്തിലാവുകയായിരുന്നു. എനിക്കവളെ വിവാഹം കഴിക്കണം. ടെന്‍ഡുല്‍ക്കറുടെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ കണ്ടെത്തിയ ഞാന്‍ ഒരു 20 തവണയെങ്കിലും അതില്‍ വിളിച്ചിട്ടുണ്ട്. പക്ഷെ ഇന്നേവരെ അവളെ നേരിട്ട് കാണാന്‍ ആയിട്ടില്ല" എന്ന് പിടിയിലായ ദേബ്കുമാര്‍ മൈഥി പറഞ്ഞതായി പൊലീസ് പറയുന്നു.

അതേസമയം ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ എട്ടുമാസമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ഇയാളുടെ ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ക്ക് സച്ചിന്‍റെ വീട്ടിലെ നമ്പര്‍ കിട്ടിയത് എങ്ങനെയെന്ന് വ്യക്തമല്ല.