ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; കിരീടമുറപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

First Published 15, Apr 2018, 10:51 PM IST
manchester city win premier league title
Highlights
  • അഞ്ച് മത്സരം ബാക്കിനില്‍ക്കേ സിറ്റി കിരീടമുറപ്പിച്ചു
  • സിറ്റിയെ മറികടക്കാന്‍ യുണൈറ്റഡിന് കഴിയില്ല

ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സിറ്റിയെ മറികടക്കാന്‍ യുണൈറ്റഡിന് കഴിയില്ല. വെസ്റ്റ് ബ്രോമിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങിയത് സിറ്റിക്ക് നേട്ടമായി. 

ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ വെസ്റ്റ് ബ്രോം കീഴടക്കിയത്. ജെയ് റോഡ്രിഗസ് ബ്രോമിന്‍റെ വിജയഗോള്‍ നേടി. മുപ്പത്തിമൂന്ന് മത്സരം വീതം കളിച്ചപ്പോള്‍ 87 പോയിന്‍റുള്ള സിറ്റിയേക്കാള്‍ 16 പോയിന്‍റ് പിന്നിലാണ് യുണൈറ്റഡ്. 28 മത്സരങ്ങളില്‍ വിജയിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി. 20 വിജയവുമായി ലിവര്‍പൂളാണ് മൂന്നാമത്. 

loader