സൂറിച്ച്: രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അംബാസഡര്‍ ആയി ഡീഗോ മറഡോണയെ നിയമിച്ചു. ഫേസ്ബുക്കിലൂടെ മറഡോണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായി. ഫുട്‌ബോളിനെ സ്നേഹിക്കുന്നയാളുകള്‍ക്കൊപ്പം ചേര്‍ന്ന് ഫിഫയില്‍ സുതാര്യത ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്നും മറഡോണ പറഞ്ഞു. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയുമായുള്ള അടുപ്പമാണ് മറഡോണയുടെ പുതിയ പദവിക്ക് കാരണമെന്നാണ് സൂചന. ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ കടുത്ത വിമര്‍ശകനായിരുന്നു മറഡോണ.