മെൽബണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമിൽ ഗ്ലെൻ മാക്സ്‌വെല്ലിനെ ഉൾപ്പെടുത്തിയില്ല. പകരം ട്വന്‍റി-20യിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിൻ ടീമിലിടം പിടിച്ചു. അടുത്തവർഷം നടക്കുന്ന ലോകകപ്പിനെ മുൻനിർത്തിയുള്ള ടീമിനെയാണ് ഓസീസ് ഒരുക്കുന്നത്. നിലവിലെ ചാന്പ്യന്മാരാണ് ഓസീസ്.

Add Asianetnews as a Preferred SourcegooglePreferred

21 വയസുകാരൻ ഫാസ്റ്റ് ബൗളർ ജയ് റിച്ചാർഡ്സനാണ് ടീമിലെ പുതുമുഖം. മോശം ഫോം തുടരുന്ന ഓൾ റൗണ്ടർ ജയിംസ് ഫോക്നർക്കും ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല. ആദം സാംപയാണ് ടീമിലെ സ്പിന്നർ. ഓൾ റൗണ്ടർമാരായി മിച്ചൽ മാർഷും മാർക്കസ് സ്റ്റോയിനസും ടീമിലിടം നേടി. ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയ വിക്കറ്റ് കീപ്പർ മാത്യൂ വേഡിനെ ഏകദിന ടീമിലേക്കും പരിഗണിച്ചില്ല. ടിം പെയിനാണ് വിക്കറ്റിന് പിന്നിൽ ഗ്ലൗസ് അണിയുന്നത്.

ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ആരോണ്‍ ഫിഞ്ച്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ക്രിസ് ലിൻ, മിച്ചൽ മാർഷ്, ടിം പെയിൻ, ജയ് റിച്ചാർഡ്സണ്‍, മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിനസ്, ആൻഡ്രൂ ടൈ, ആദം സാംപ.