ലോകകപ്പ് സന്നാഹം; മെസി മാഞ്ചസ്റ്ററില്‍ അര്‍ജന്റീനയുടെ പരിശീലന ക്യാംപിലെത്തി

First Published 21, Mar 2018, 3:16 PM IST
messi reached in manchester
Highlights
  • 24ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് ഇറ്റലിയുമായുള്ള മത്സരം.

ലണ്ടന്‍: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇറ്റലിയെ നേരിടുന്ന അര്‍ജന്റീന ടീം നായകന്‍ ലിയോണല്‍ മെസി മാഞ്ചസ്റ്ററിലെത്തി. 24ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് ഇറ്റലിയുമായുള്ള മത്സരം.

രാവിലെ ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഇറ്റലിക്കെതിരേ കളിക്കില്ല. കാല്‍മുട്ടിനേറ്റ പരുക്കാണ് താരത്തിന് വിനയായത്.സിറ്റിയുടെ തന്നെ പ്രതിരോധതാരം നിക്കൊളസ് ഓട്ടമെന്‍ഡി ടീമിനൊപ്പമുണ്ട്.

ഇറ്റാലിയന്‍ ലീഗില്‍ കളിക്കുന്ന ഗോണ്‍സാലോ ഹിഗ്വെയ്ന്‍, പിഎസ്ജിയുടെ എയ്ഞ്ചല്‍ ഡി മരിയ, മുന്‍ ബാഴ്‌സ താരം മഷ്‌ചെരാനോ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാര്‍കോസ് റോഹോ എന്നിവരും ടീമിലുണ്ട്. നാല് ദിവസങ്ങള്‍ക്ക് ശേഷം സ്‌പെയ്‌നുമായും അര്‍ജന്റീനക്ക് കളിയുണ്ട്.
 

loader