സാവോപോള: ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി ഫുട്ബോള്‍ താരങ്ങളായ മെസിയും റൊണാള്‍ഡോയും നെയ്മറും. ആരാധകര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ മൂവരും ഇന്‍സ്റ്റാഗ്രാമില്‍ കൈമാറി. അര്‍ജന്‍റീനയിലെ വീട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു ബാഴ്സലോണയുടെ മിശിഹാ ലിയോണല്‍ മെസിയുടെ ക്രിസ്തുമസ് ആഘോഷം.

അതേസമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യനോ റോണാള്‍ഡോ ക്രിസ്തുമസ് ആഘോഷിച്ചത്. 

പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍റെ ബ്രസീലിയന്‍ താരം നെയ്മര്‍ സാവോപോളോയിലെ കടലോര നഗരമായ സാന്‍റോസില്‍ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രം സൂപ്പര്‍താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദോഹന്‍ പര്യടനത്തിനു ശേഷം ശനിയാഴ്ച്ച പിഎസ്ജിയില്‍ നിന്ന് അവധിയെടുത്താണ് നെയ്മര്‍ നാട്ടിലെത്തിയത്. പിതാവ് നെയ്മര്‍ സീനീയര്‍ സഹോദരി റഫെല്ല എന്നിവര്‍ക്കൊപ്പമായിരുന്നു നെയ്മറുടെ ആഘോഷം.