മുംബൈ: ലോകത്തിലെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്താണെന്ന് പറഞ്ഞ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ മോണിനെതിരെ കോലിയുടെ ആരാധകര്‍. വിരാട് കോലി മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച താരമാണെങ്കിലും സ്മിത്താണ് മികച്ച ടെസ്റ്റ് താരം എന്നായിരുന്നു മോണിന്‍റെ പ്രസ്താവന.

സ്റ്റീവ് സ്മിത്ത് കലണ്ടര്‍ വര്‍ഷത്തില്‍ 1000 ടെസ്റ്റ് റണ്‍സും ആഷസ് മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും നേടിയതിന് പിന്നാലെയാണ് അഭിപ്രായം വ്യക്തമാക്കി വോണ്‍ ട്വീറ്റ് ചെയ്തത്. ആഷസ് മൂന്നാം ടെസ്റ്റില്‍ പുറത്താകാതെ 229 റണ്‍സെടുത്ത് നില്‍ക്കുകയാണ് ഓസീസ് നായകന്‍. ടെസ്റ്റിലെ 22-ാം ശതകവും രണ്ടാം ഇരട്ട സെഞ്ചുറിയുമാണ് പെര്‍ത്തില്‍ സ്മിത്ത് കുറിച്ചത്. 

ബാറ്റിംഗ് ശരാശരിയില്‍ ഡോണ്‍ ബ്രാഡ്മാന് പിന്നില്‍‍ രണ്ടാമതെത്താനും മത്സരത്തില്‍ സ്മിത്തിനായി. അതേസമയം ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടെസ്റ്റില്‍ 20-ാം സെഞ്ചുറിയും ആറാം ഇരട്ട സെഞ്ചുറിയും കോലി പൂര്‍ത്തിയാക്കിയിരുന്നു. സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളെന്ന് വിലയിരുത്തപ്പെടുന്ന കോലിയെയും സ്മിത്തിനെയും കുറിച്ച് പുതിയ ചര്‍ച്ചയ്കക്കാണ് വോണ്‍ തുടക്കമിട്ടത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…