സലാഹ് വീണ്ടും റെക്കോര്‍ഡിനൊപ്പം; ദ്രാഗ്ബയും വാന്‍ പേഴ്‌സിയും പിന്നിലാവും

First Published 31, Mar 2018, 9:05 PM IST
mo salah earns liverpool victory
Highlights
  • ലീഗില്‍ ഇതുവരെ ഈജിപ്ഷ്യന്‍ താരം സ്വന്തമാക്കിയത് 29 ഗോളുകള്‍.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് പുതിയ റെക്കോഡിനൊപ്പം. ലീഗില്‍ ഇതുവരെ ഈജിപ്തിന്‍റെ ദേശീയ താരം സ്വന്തമാക്കിയത് 29 ഗോളുകള്‍. ഒരു ആഫ്രിക്കന്‍ താരം ഒരു സീസണില്‍ പ്രീമിയര്‍ ലീഗില്‍ നേടുന്ന എറ്റവും കൂടുതല്‍ ഗോളുകളാണിത്.

മുന്‍ ഐവറി കോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബയുടെ ഗോളിനൊപ്പമാണ് സലാഹ് എത്തിയത്. 2009- 10 സീസണിലാണ് ചെല്‍സിക്കായി ദ്രോഗ്ബ 29 ലീഗ് ഗോളുകള്‍ നേടിയത്. ഇന്ന് ക്രിസ്റ്റല്‍ പാലസിനെതിരെ അവസാന നിമിഷം നേടിയ ഗോളാണ് സലായെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സഹായിച്ചത്.

ഈ സീസണില്‍ സാലാഹ് സ്‌കോര്‍ ചെയ്യുന്ന 21ാം  മത്സരമാണിത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോളടിക്കുന്ന താരമെന്ന റൊണാള്‍ഡോയുടേയും റോബിന്‍ വാന്‍ പേഴ്‌സിയുടേയും റെക്കോര്‍ഡിനൊപ്പവും സാലാഹ് എത്തി.
 

loader