ഇന്‍ഡോര്‍: രോഹിത് ശര്‍മ ഇന്‍ഡോറില്‍ ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിക്കുറിച്ചപ്പോള്‍ ആരാധകര്‍ അത്ഭുതപ്പെട്ടിട്ടുണ്ടാവും. പതുക്കെ തുടങ്ങുന്ന രോഹിത് എങ്ങിനെ അതിവേഗ സെഞ്ചുറിയിലെത്തിയെന്ന്. എന്നാല്‍ മത്സരം നാലോവര്‍ പിന്നിട്ടപ്പോഴെ രോഹിത്തിന്റെ സെഞ്ചുറി കൃത്യമായി പ്രവചിച്ചൊരു താരമുണ്ട്. മറ്റാരുമല്ല മുന്‍ ഇന്ത്യന്‍ താരം കൂടിയായ മുഹമ്മദ് കൈഫ്.
നാലോവറില്‍ ഇന്ത്യ വലിയ സാഹസത്തിനൊന്നും മുതിരാതെ കരുതലോടെ നീങ്ങിയപ്പോഴാണ് കൈഫ് സുഹൃത്തിന് വാട്സ് ആപ്പില്‍ രോഹിത്തിന്റെ സെഞ്ചുറി പ്രവചിച്ച് സന്ദേശമയച്ചത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് കൈഫ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത രോഹിത്തിന്റെ സെഞ്ചുറി കൃത്യമായി പ്രവചിച്ചതിലൂടെ താന്‍ നോസ്റ്റര്‍ഡാംസ് ആയെന്നും കൈഫ് തമാശയായി പറഞ്ഞു.
മികച്ച ബൗണ്‍സുള്ള ഇന്‍ഡോറിലെ പിച്ച് രോഹിത്തിന്റെ ബാറ്റിംഗിന് അനുയോജ്യമാണെന്നതിനാലാണ് താന്‍ ഇത്തരമൊരു പ്രവചനം നടത്തിയതെന്നും കൈഫ് വ്യക്തമാക്കുന്നു.
