കൊല്‍ക്കത്ത: കൈയേറ്റം നടത്താന്‍ ശ്രമിച്ചുവെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ പരാതിയില്‍ മൂന്നുപേരെ കൊല്‍ക്കത്തയിലെ ജാദവ്‌പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൈയേറ്റം നടത്താന്‍ ശ്രമിച്ചതിനും വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനുമാണ് കേസ്.സംഭവത്തെക്കുറിപ്പ് പോലീസ് പറയുന്നത്.

ശനിയാഴ്ച വീട്ടിലേക്ക് പോകുകയായിരുന്ന ഷാമിയുടെ കാര്‍ ഒരു ബൈക്കില്‍ തട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ കാര്‍ തടയുകയും ഷാമിയുടെ ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. കാറില്‍ നിന്ന് പുറത്തിറങ്ങിയ ഷാമി വിഷയത്തില്‍ ഇടപെട്ട് രംഗം ശാന്തമാക്കി.

പിന്നീട് വീട്ടിലേക്ക് കാര്‍ ഓടിച്ചുപോയ ഷാമിയെ പിന്തുടര്‍ന്നെത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനും സുഹൃത്തുക്കളും ഷാമിയുടെ അപാര്‍ട്ട്മെന്റിലെത്തി ബഹളം വെയ്ക്കുകയും കാവല്‍ക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീം അംഗമാണ് ശ്രീലങ്കയ്ക്കെതിരെ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി-20 മത്സരവും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക.