സഞ്ജുവിന് അഭിനന്ദനവുമായി മോഹന്‍ലാല്‍

First Published 12, Apr 2018, 5:07 PM IST
mohanlal congratulated sanju samson
Highlights
  • ട്വിറ്ററിലാണ് മോഹലന്‍ലാല്‍ അഭിനന്ദന സന്ദേശവുമായെത്തിയത്.

തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ മാന്‍ ഓഫ് ദ മാച്ചായ സഞ്ജു സാംസണ് നടന്‍ മോഹന്‍ലാലിന്‍റെ അഭിനന്ദനം. ട്വിറ്ററിലാണ് മോഹലന്‍ലാല്‍ അഭിനന്ദന സന്ദേശവുമായെത്തിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് സഞ്ജു സാംസണ്‍. ഇന്നലെ ഡല്‍ഹിക്കെതിരേ രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 37 റണ്‍സെടുത്തിരുന്നു. രണ്ട് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. മത്സരത്തില്‍ സഞ്ജുവിന്‍റെ ഇന്നിങ്സാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിനെ കരക്കയറ്റിയത്. 

മാത്രമല്ല, രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ 1000 റണ്‍സും സഞ്ജു പൂര്‍ത്തിയാക്കിയിരുന്നു. മത്സരത്തില്‍ 10 റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയം. മഴ ഇടപ്പെട്ട മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയം.

loader