ധാക്ക: ഏകദിനത്തില്‍ 6000 റണ്‍സ് തികച്ച ആദ്യ ബംഗ്ലാദേശ് താരമെന്ന റെക്കോര്‍ഡിന് പിന്നാലെ ഓപ്പണര്‍ തമീം ഇഖ്ബാലിന് മറ്റൊരു ചരിത്ര നേട്ടം. ഒരു വേദിയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇഖ്ബാല്‍ സ്വന്തമാക്കി. ധാക്കയിലെ ഷേര്‍ ഈ ബംഗ്ലാ സ്റ്റേഡിയത്തില്‍ 2549 റണ്‍സടിച്ച തമീം ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയെ മറികടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജയസൂര്യ നേടിയ 2514 റണ്‍സായിരുന്നു നിലവിലെ റെക്കോര്‍ഡ്. ‌70 ഇന്നിംഗ്സില്‍ നാല് സെഞ്ചുറികളും, 19 അര്‍ദ്ധ സെഞ്ചുറികളുമടക്കമാണ് ജയസൂര്യ 2514 റണ്‍സ് കുറിച്ചത്. എന്നാല്‍ 73 ഇന്നിംഗ്സില്‍ നിന്ന് അഞ്ച് സെഞ്ചുറികളും 16 അര്‍ദ്ധ സെഞ്ചുറികളും സഹിതം തമീം ഇഖ്ബാല്‍ 2549 റണ്‍സ് അടിച്ചെടുത്തു. 

ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹഖും മുഷ്‌ഫിഖര്‍ റഹിമും ധാക്ക സ്റ്റേഡിയത്തില്‍ 2000ലധികം റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജയില്‍ 59 ഇന്നിംഗ്സുകളില്‍ നിന്ന് 5464 റണ്‍സടിച്ച പാക്കിസ്ഥാന്‍ ഇതിഹാസം ഇന്‍സമാം ഉള്‍ ഹഖാണ് മൂന്നാമത്. അതേസമയം ഇന്ത്യന്‍ താരങ്ങളാരും ആദ്യ പത്തിലില്ല എന്നതും പ്രത്യേകതയാണ്.