ധര്‍മശാല: അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യുമ്പോള്‍ ധോണിക്ക് അപൂര്‍വമായെ പിഴക്കാറുള്ളു. റിവ്യൂ എടുക്കുന്നതിന് മുമ്പ് വിരാട് കോലി എപ്പോഴും ധോണിയുടെ അഭിപ്രായം തേടാറുമുണ്ട്. എന്നാല്‍ ധര്‍മശാലയില്‍ ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിത്തില്‍ അമ്പയര്‍ ഔട്ട് വിളിക്കും മുമ്പ് തീരുമാനം റിവ്യൂ ചെയ്ത ധോണിയുടെ തീരുമാനമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച.
33-ാം ഓവറില്‍ ലങ്കയുടെ സചിത്ര പതിരിനയുടെ പന്തില്‍ വാലറ്റക്കാരന്‍ ജസ്പ്രീത് ബൂമ്ര വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോഴായിരുന്നു ധോണിയുടെ നാടകീയ റീവ്യു. ലങ്കന്‍ താരങ്ങള്‍ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്യുകയും അമ്പയര്‍ വിരലുയര്‍ത്താന്‍ തുടങ്ങുകയും ചെയ്തപ്പോഴായിരുന്നു നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലായിരുന്ന ധോണി നേരിട്ട് റിവ്യൂ ആവശ്യപ്പെട്ടത്.

